ആലപ്പുഴ: ശരീരം ചലിപ്പിക്കാനാവില്ല അജേഷ് മാത്യു (29)വിന്. വ്യക്തമായി സംസാരിക്കാനും കഴിയില്ല. എന്നിട്ടും മൂന്നു നോവൽ പൂർത്തിയാക്കി. എങ്ങനെ? മനസ്സിലുള്ള കഥ അജേഷ് പറയുന്നതനുസരിച്ച് ഗൂഗിൾ നോവലെഴുതി. അജേഷിന് സംസാര ശേഷിയിൽ വന്ന മാറ്റങ്ങൾ ഉൾപ്പെടെ ഗൂഗിൾ തിരിച്ചറിഞ്ഞു.
ഓരോ വാക്കും ഗൂഗിളിന് വ്യക്തമാക്കിക്കൊടുക്കുന്നതിന് അധികം കഷ്ടപ്പെടേണ്ടി വന്നു അജേഷിന്. അമ്മ അജിതയാണ് സഹായിച്ചത്. ദ്വീപിൽ അകപ്പെട്ട രണ്ട് സഹോദരങ്ങളുടെ കഥ പറഞ്ഞ ' ദ വയലിനിസ്റ്റ്" ആദ്യ നോവൽ. ഇതിന്റെ രണ്ടാം ഭാഗമാണ് 'ദ വയലിനിസ്റ്റ് ടു ഫ്രൺസ്". പുതിയ നോവൽ 'ഇതിഹാസത്തിന്റെ പുസ്തകംകാഴ്ചശക്തിക്ക് നേരിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും, നാലാം നോവലിന്റെ പണിപ്പുരയിലാണ് അജേഷ്.
ബെഞ്ചമിൻ മാത്യു എന്ന തൂലികാനാമത്തിലാണ് എഴുത്ത്. മേസ്തിരിപ്പണിക്കാരനായ മാത്യുവിന്റെയും അജിതയുടെയും മകൻ അജേഷിന് 'ഫ്രീഡ്രിച്ച് അറ്റാക്സിയ" എന്ന ന്യൂറോ സംബന്ധമായ ജനിതകവൈകല്യം മൂലം 13ാം വയസ്സിലാണ് ചലനശേഷി നഷ്ടപ്പെട്ട് തുടങ്ങിയത്. സ്വയം നിയന്ത്രിത ചക്രക്കസേരയിലാണ് ജീവിതം.കുട്ടിക്കാലം മുതൽ കഥകളും കവിതകളും എഴുതിയിരുന്നു.
ജീവിതം ചക്രക്കസേരയിൽ
പഠനത്തിൽ മിടുക്കനായിരുന്ന അജേഷിനെ ഏറെ കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ സ്കൂളിലെത്തിച്ചിരുന്നത്. സ്കൂട്ടറിൽ പ്രത്യേകം സീറ്റ് ഘടിപ്പിച്ച് അമ്മ കോളേജിൽ എത്തിച്ചതിനാൽ എം.കോം പൂർത്തിയാക്കി. ഇതിനിടെ സുമനസ്സുകൾ സ്വയം നിയന്ത്രിക്കാവുന്ന ചക്രക്കസേരയും, കെട്ടുറപ്പുള്ള വീടും സമ്മാനിച്ചു. അച്ഛൻ മാത്യുവിന് മേസ്തിരിപ്പണി കുറഞ്ഞതോടെ അമ്മ തൊഴിലുറപ്പിനും മറ്റും പോയാണ് അജേഷിനെ സംരക്ഷിക്കുന്നത്. സഹോദരി: അലീന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |