തിരൂരങ്ങാടി: നഗരസഭയും സാനിട്ടറി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ 'ആക്രി' എന്ന ഏജൻസിയും ചേർന്ന് നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും ബയോ, മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് തുടക്കമായി. സ്ഥാപനങ്ങളിൽ നിന്നും സാനിട്ടറി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് കോട്ടണുകൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവയാണ് ശേഖരിക്കുന്നത്. ആക്രിയുടെ ടോൾ ഫ്രീ നമ്പറിലോ 18008905089 ആക്രിയുടെ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി മാലിന്യം ശേഖരിക്കും. നഗരസഭാ ചെയർമാൻ കെപി.മുഹമ്മദ് കുട്ടി ഫ്ളാഗ് ഓഫ് ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കിലോയ്ക്ക് 50 രൂപയും 12 ശതമാനം ജി.എസ്.ടിയും ഫീസായി നൽകണം. ഫീസിനത്തിൽ ഉപഭോക്താക്കൾക്ക് വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളവ് അനുവദിക്കുന്നത് ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |