കൊളത്തൂർ: രാമായണം നൽകുന്ന ധർമ്മസന്ദേശവും സമൂഹ സങ്കല്പവും നമ്മിലേയ്ക്കാവാഹിക്കണമെന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു. രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. യുവസമൂഹത്തെ നശിപ്പിക്കുന്നതിനുവേണ്ടി ആസൂത്രിതമായി മയക്കുമരുന്നു വിതരണത്തിന്റെ ഒരു ശൃംഖല ഇവിടെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. രാമായണ മാസാചരണത്തിന്റെ ഭാഗമായി വിശേഷപൂജകൾ, ഭഗവതിസേവ, ലളിതാ സഹസ്രനാമാർച്ചന, രാമായണ പാരായണം, രാമായണ സമ്മേളനം എന്നിവയുമുണ്ടായിരിക്കും. കർക്കടമാസത്തിൽ ദിവസവും കാലത്ത് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. സി.രാജീവൻ, പുല്ലങ്കോട് വിഷ്ണു നമ്പൂതിരി, ശിവരാമൻ ഇന്ദിരാ മന്ദിരം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |