തൃക്കരിപ്പൂർ:ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവവും ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർ.ഒ. പ്ലാന്റിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ദേശീയ സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും അനമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു അദ്ധ്യക്ഷത വഹിച്ചു.വാർഡംഗങ്ങളായ കെ.എൻ.വി ഭർഗ്ഗവി, വി.പി സുനീറ ,പി.ടി.എ പ്രസിഡന്റ് ടി.വി വിനോദ് കുമാർ, വികസനസമിതി ചെയർമാൻ കെ.രവി, മദർ പി.ടി.എ പ്രസിഡന്റ് പ്രസൂന പത്മനാഭൻ, പി.ടി.എ വൈസ്‌പ്രസിഡന്റ് എം.വി യൂസഫലി, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് അക്രം, ഹൈസ്‌ക്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ.സിറാജുദീൻ, സ്റ്റാഫ് സെക്രട്ടറി സി.രമേശൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ശ്രീജാ ശ്രീരാം സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ടി.റീന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |