കൊച്ചി: കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി സ്പോർട്സ് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ) സ്പോർട്സ് കോൺക്ലേവ് നടത്തുന്നു. 'ലെറ്റ്സ് സേവ് ഇന്ത്യൻ ഫുട്ബാൾ' എന്ന പേരിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ കായികമേഖലയുമായി ബന്ധപ്പെട്ട ആർക്കും പങ്കെടുക്കാം. എറണാകുളം കരിക്കാമുറിയിലെ എസ്.എം.ആർ.ഐ ക്യാമ്പസിൽ 26ന് വൈകിട്ട് മൂന്നിനാണ് കോൺക്ലേവ്. ഫോൺ: 8139005259.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |