അങ്കമാലി: ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ഹീമോഫീലിയ രോഗികളായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ മുഖ്യസന്ദേശം നൽകി. സേവ് വൺ ലൈഫ് പദ്ധതിയുടെ ഭാഗമായി 23 ഹീമോഫിലിയ വിദ്യാർഥികൾക്ക് മുപ്പതിനായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകിയത്. ചാപ്റ്റർ പ്രസിഡന്റ് ലക്‌സി ജോയ് അദ്ധ്യക്ഷയായി. ബെന്നി മൂഞ്ഞേലി, റീത്താ പോൾ, ടി.വൈ. ഏലിയാസ്, ജോണി കുര്യാക്കോസ്, കെ. പ്രഭാകരൻ, ബിജു പൂപ്പത്ത്, ലാൽ പൈനാടത്ത്, ബിജു ദേവസി, ജിസ് പടയാട്ടിൽ, സിമി വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |