കായംകുളം : ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ട സെക്യൂരിറ്റി ഓഫീസർ കായംകുളം പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രൻ (58) ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തും. യെമനിലുള്ള അനിൽകുമാർ ഇന്നലെയും വീട്ടിലേക്ക് ഫോൺ വിളിച്ചു. കപ്പൽ കമ്പനി അധികൃതർ യെമനിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണന്നും ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്താനാവുമെന്നുമാണ് ഭാര്യ ശ്രീജയെ അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും അനിലിനെ തിരിച്ചെത്തിക്കുന്നതിനായി ഇടപെടുന്നുണ്ട്. ആരോഗ്യ പ്രശന്ങ്ങൾ ഇല്ലെന്നും രക്ഷപ്പെട്ട പതിനൊന്ന് പേരിൽ രണ്ട് പേർ മാത്രമാണ് ചികിത്സയിലുള്ളതെന്നും ഒൻപത് പേർ ഹോട്ടലിൽ കഴിയുകയാണെന്നുമാണ് അനിൽകുമാർ അറിയിച്ചത്. അനിൽകുമാറിനെ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് ആശങ്കയിലായിരുന്ന വീട്ടുകാരെത്തേടി വെള്ളിയാഴ്ച പുലർച്ചെയാണ് അനിലിന്റെ ആദ്യ ഫോൺവിളിയെത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും ഫോണിൽ സംസാരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |