കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ തനത് ഫണ്ടിൽ ഉൾപ്പെടുത്തി കുളത്തോട്ടുമലയിൽ പൂർത്തിയാക്കിയ വനിതകൾക്കായുള്ള ഓപ്പൺ ജിംനേഷ്യം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ജില്ലാ പഞ്ചായത്തംഗം വി.രാധിക,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മഞ്ജുഷ,സെക്രട്ടറി എസ്.സുരേഷ്‌കുമാർ,സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എസ്.വിജയകുമാർ,ലാസർ ജോസഫ്,ജെ.കുമാരി,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ.സുനിത,വാർഡംഗം വി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |