പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി അകത്തേത്തറ തോട്ടപ്പുരയിൽ സുമലത മോഹൻദാസ്(44) തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ സി.പി.ഐയുടെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ മൂന്നു തവണയും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.സുരേഷ് രാജിന് പകരമാണ് സുമലത മോഹൻദാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കേരള മഹിളാസംഘം ദേശീയ കൗൺസിൽ അംഗം, ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സാമൂഹ്യ നിതീ വകുപ്പ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന സുമലതാ മോഹൻദാസ് മികച്ച സംഘാടകയാണ്. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗവും തുടർന്ന് ചേർന്ന പുതിയ ജില്ലാ കൗൺസിൽ പ്രതിനിധികളുടെ യോഗവുമാണ് തിരഞ്ഞെടുപ്പ് നടത്തിയത്.. മലമ്പുഴ പഞ്ചായത്തിൽ നിന്ന് തുടർച്ചയായി മൂന്നു തവണ ജനപ്രതിനിധിയായ സുമലത മലമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. അച്ചൻ: പരേതനായ കെ.മണി.അമ്മ: ഭാർഗവി.
ഭർത്താവ്:മോഹൻദാസ്. മകൻ: അഭിഷേക് (ഡിഗ്രി വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |