തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒപ്പമുണ്ട്. വിഎസിന്റെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ബിപിയിൽ മാറ്റം സംഭവിച്ചിരുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പട്ടം എസ്‌യുടി ആശുപത്രി മെഡിക്കൽ ബോർഡുമായി ചർച്ച നടത്തുകയാണെന്നാണ് വിവരം.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി എന്നിവരും മുതിർന്ന സിപിഎം നേതാവ് പികെ ഗുരുദാസൻ, ഇപി ജയരാജൻ, പികെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |