കിളിമാനൂർ : വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്നിക്കൽ ക്യാമ്പസിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ്' എന്ന വിഷയത്തെ ആധാരമാക്കി ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് നടത്തി.ഡോ.ആന്റോ സഹായദാസ്,ലിനീറ്റ തുടങ്ങിയവരും വിവിധ തലങ്ങളിൽ നിന്നുള്ള 120 വോളം വിദ്യാർത്ഥികളും പങ്കെടുത്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ, കോളേജ് ഡയറക്ടർ ബ്രിഗേഡിയർ(റിട്ട).കെ.എസ്.ഷാജി,വകുപ്പു മേധാവിയായ ഡോ.എൻ.ജയരഞ്ജിനി, വകുപ്പുകളുടെ മേധാവികളായ ഡോ.സി.ബ്രിജിലാൽ റൂബൻ,ഡോ.കെ.സർഗുണൻ,ഡോ.അവിനാശ് ജി.എസ് എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |