കോഴിക്കോട് : എസ്.എസ്.എഫ് 32ാമത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് നരിക്കുനിയിൽപതാക ഉയരും. 27ന് സമാപിക്കും. 26ന് തെലുങ്ക് സാഹിത്യകാരൻ ഡോ. കവിയാകൂബ് ഉദ്ഘാടനം ചെയ്യും. 26, 27 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 10 ഡിവിഷനുകളിൽ നിന്ന് 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ആത്മീയ സംഗമം, വികസന ചർച്ച, മിഴിവ്- സാഹിത്യക്യാമ്പ്, ഗസയിലെ നരഹത്യയിൽ പ്രതിഷേധിച്ച് കുരുന്നുകൾ നെതന്യാഹുവിന് കത്തെഴുതുന്നു, തുടർ പഠന വഴികളറിയാൻ കരിയർ ഗാല, തവസ്സൽന, തീം ഡിസ്‌കഷൻ തുടങ്ങിയ പരിപാടികൾ ഇന്ന് മുതൽ നടക്കും. വാർത്താസമ്മേളനത്തിൽ കോഴിക്കോട് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ശുഐബ് കുണ്ടുങ്ങൽ, ആശിഖ് സഖാഫി കാന്തപുരം, റാശിദ് പുല്ലാളൂർ, മൻസൂർ സഖാഫി പരപ്പൻ പൊയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |