കുറ്റ്യാടി: കെ.എസ്.എസ്.പി.യു കായക്കൊടി പഞ്ചായത്ത് കൺവെൻഷൻ തളീക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. എം.ടി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സിന്റെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് യോഗംആവശ്യപെട്ടു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. കൈതാങ്ങ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത വ്യക്തികൾ സഹായം വിതണം ചെയ്തു. എ ശ്രീധരൻ, കെ.കെ രവീന്ദ്രൻ വി.കെ. വത്സ രാജൻ, എൻ.എം രാജൻ,ഇ.കെ.പത്മനാഭൻ.പി.സി. ദാമോദരൻ എം.കെ. മൊയ്തു. കെ.പി.മോഹനൻ,കെ.അശോകൻ എന്നിവർ പ്രസംഗിച്ചു. ടി മൊയ്തു അദ്ധ്യക്ഷ വഹിച്ചു. ജമാൽ, വി കെ. രാജൻ , സി.കെ. ബാലകൃഷ്ണൻ, എംസി.സുമതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |