തൊട്ടിൽപ്പാലം : വന്യമൃഗങ്ങുടെ ആക്രമണത്തിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കാവിലുംപാറ പഞ്ചായത്ത് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തൊട്ടിൽപ്പാലത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ചെയർമാൻ കെ സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി രാജൻ, വി സൂപ്പി, പി.ജി സത്യനാഥ്, ശ്രീധരൻ വാളക്കയം, സി.എച്ച് സൈതലവി, ഒ.ടി ഷാജി, അരിക്കൽ വഹീദ, കുമാരൻ പാലോറ, എൻ.കെ ജോയ്, സി.വി അജയൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ.പി ശംസീർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |