ചിറയിൻകീഴ്: സ്കൂൾ ബസിനുമേൽ മരം ചാഞ്ഞുവീണ് അപകടം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കോളിച്ചിറ പാൽ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.മുരുക്കുംപുഴയിലെ സ്വകാര്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.റോഡിലേക്ക് ചാഞ്ഞ മരം കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലും ബസിലും തട്ടി നിൽക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥികളെ ബസിൽ നിന്നും മാറ്റി. ബസിന് ചെറിയതോതിൽ കേടുപാടുകളുണ്ട്.ജെ.സി.ബിയെത്തി ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മരം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |