കണ്ണമ്പ്ര: ഗ്രാമദീപം വായനശാല പാട്ടോല സ്ഥാപക സെക്രട്ടറിയും റിട്ട. പ്രധാനദ്ധ്യാപകനുമായിരുന്ന സി.നാരായണൻ മാസ്റ്ററിന്റെ(സി.എൻ.പാട്ടോല) അനുസ്മരണ സമ്മേളനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന, വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിനു, പഞ്ചായത്ത് അംഗം എസ്.പുഷ്പ, മുൻ എം.എൽ.എ കെ.ടി.കൃഷ്ണൻ, എ.രാമദാസ്, ആർ.മണികണ്ഠൻ, എസ്.മുഹമ്മദ് ഹസ്സൻ, എ.അശോകൻ, ആർ.പ്രശാന്ത്, ആർ.കുട്ടിനാരായണൻ, മീരാൻ മൊയ്ദീൻ, ആർ.ഉണ്ണിക്കുട്ടൻ, ഇബ്രാഹിം ബാദുഷ, സി.ഗോപിനാഥ്, കെ.എൻ.ലത, കെ.എൻ.സുകുമാരൻ, വി.രാജേഷ്, പി.വിലേഷ്‌കുമാർ, കെ.രാമൻകുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി.തുഷാർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ കുടുബാംഗങ്ങൾ മാസ്റ്ററുടെ സ്മരണക്കായി എൻഡോവമെന്റ് ഏർപ്പെടുത്തി. ഫോട്ടോ അനാച്ഛാദനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |