തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം കഴിഞ്ഞ് വിലാപയാത്രയായി ആലപ്പുഴയ്ക്ക്. വലിയചുടുകാട്ടിൽ നാളെ സംസ്കാരം.
ഇന്ന് :
1. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ദർബാർ ഹാളിൽ പൊതുദർശനം
2. ഉച്ചയ്ക്ക് 2ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക്
3. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ അന്തിമ ഉപചാരമർപ്പിക്കാൻ സൗകര്യം
4. തിരുവനന്തപുരംജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും
5. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28–ാം മൈൽ, കടമ്പാട്ടുകോണം എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.
6. കൊല്ലം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.
7. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
നാളെ :
1. രാവിലെ 9 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
2. തുടർന്ന് ഉച്ചയ്ക്ക് ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനം
3. വൈകന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കാരം
ഇന്ന് പൊതുഅവധി
മൂന്നു ദിവസം ദുഃഖാചരണം
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിലുള്ള ആദരസൂചകമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
പൊതുമേഖല സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ (ബാങ്കുകൾ ഉൾപ്പെടെ) എന്നിവയ്ക്കും അവധിയാണ്. ഇന്നു മുതൽ മൂന്നു ദിവസമാണ് ഔദ്യോഗിക ദുഃഖാചരണ. മൂന്നു ദിവസവും ദേശീയ പതാക ആദരസൂചകമായി താഴ്ത്തിക്കെട്ടും.
പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & വൈവ വോസി) മാറ്റിവച്ചതായി വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റുദിവസങ്ങളിലെ പരീക്ഷ കൾക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂവും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |