തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മന്ത്രി കെ.ബി ഗണേശ്കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥി നിരക്ക് വർദ്ധനവ് ഉൾപ്പെടെ ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ച ചെയ്യാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനാലാണ് പിന്മാറ്രം.
29 ന് വിദ്യാർത്ഥി ,ബസുടമ സംഘടന നേതാക്കളുമായി ഗതാഗത സെക്രട്ടറി സംയുക്ത ചർച്ച നടത്തും. ഒരു വിഭാഗം സംഘടനകൾ കഴിഞ്ഞ ദിവസത്തെ ചർച്ചയ്ക്ക് ശേഷം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.
സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നേൽ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ.കെ തോമസ്, ബിബിൻ ആലപ്പാട്, കെ.ബി സുരേഷ് കുമാർ എന്നിവർ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |