തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത മിറൈ എന്ന ചിത്രത്തിലെ ആദ്യ ഗാനം ജൂലായ് 26ന് പുറത്തിറങ്ങും. 'വൈബ് ഉണ്ട് ബേബി" എന്ന ടൈറ്റിൽ പുറത്തിറങ്ങുന്ന ഗാനത്തോടെ മ്യൂസിക്കൽ പ്രമോഷൻ ആരംഭിക്കും.ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ച് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജ. നായിക റിതികയെയും ഏറെ മനോഹരിയായി അവതരിപ്പിക്കുന്നു. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനുശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ വമ്പൻ സിനിമാനുഭവമായി ആണ് "മിറൈ" ഒരുങ്ങുന്നത്. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. മനോജ് മഞ്ചു ആണ് പ്രതിനായകൻ.ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 5ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, പി.ആർ.ഒ: ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |