കൊച്ചി: യുവാക്കളുടെ ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന വാച്ചുകളുടെ പുതിയ ശേഖരമായ ഓഷ്യാനിക്‌സ് വിപണിയിൽ അവതരിപ്പിച്ചു. സമുദ്രത്തിന്റെ ശാന്തവും ഉന്മേഷദായകവും പ്രവചനാതീതവുമായ ആവേശം ഉപഭോക്താക്കൾക്ക് പകരുന്ന വാച്ച് ശേഖരമാണ് ഓഷ്യാനിക്‌സ്. തിരകളുടെ രൂപമുള്ള ഡയലുകൾ, കടൽ നിറമുള്ള സെറാമിക് സ്ട്രാപ്പുകൾ, തിമിംഗലത്തിന്റെ വാൽ ആകൃതിയിലുള്ള സെക്കൻഡ് ഹാൻഡ് എന്നിവ പോലുള്ള സൂക്ഷ്‌മമായ വിശദാംശങ്ങൾ സമുദ്രജീവിതത്തിന്റെ ആഴവും ചലനവും കൈത്തണ്ടയിൽ പ്രതിഫലിപ്പിക്കുന്നതാണ്. . ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ടൈറ്റൻ വേൾഡിലും ഓൺലൈനായി fastrack.inലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഒഷ്യാനിക്‌സ് വാച്ച് ശേഖരം ലഭ്യമാണ്. സമുദ്രങ്ങളുടെ പ്രവചനാതീതമായ ഊർജമാണ് ഒഷ്യാനിക്‌സ് കൊണ്ടുവരുന്നതെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.
ഒഷ്യാനിക്‌സ് ശേഖരത്തിലെ വാച്ചുകളുടെ വില
3,795 മുതൽ 9,795 രൂപ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |