കൊച്ചി: കേരളത്തിലെ മുൻനിര ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്‌ടിൽ ഇന്ന് മുതൽ ആപ്പിൾ ഐഫോൺ 17 ലഭ്യമാകും. ഐഫോൺ 17 സീരീസിന്റെ വിപണനോദ്‌ഘാടനത്തോടൊപ്പം ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളും രാവിലെ 8 മണി മുതൽ തുറന്നു പ്രവർത്തിക്കും. മുൻനിര ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 6000 രൂപ വരെ തൽസമയ ക്യാഷ്ബാക്ക്, പ്രതിമാസം 3055 രൂപ മുതൽ ആരംഭിക്കുന്ന ഇ.എം.ഐ ഓപ്ഷനുകൾ, എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കുന്നതിന് വിദഗ്ദ്ധ സഹായം എന്നിവ ലഭിക്കും.
ഐഫോണിന്റെ മുൻഗാമികളായ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 ഇ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വില കുറവ് ബിസ്മി കണക്‌ടിൽ ലഭിക്കും. ഐഫോൺ 16 പ്ലസ് 63,990 രൂപ മുതലും ഐഫോൺ 16 ഇ 47,990 രൂപ മുതലും കാർഡ് ക്യാഷ്ബാക്കുകൾ ഉൾപ്പടെ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |