തിരുവനന്തപുരം : നാല് വർഷത്തിനിടെ കേരളത്തിൽ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപന മേഖലയിൽ 70,916 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് അനുമതി ലഭ്യമാക്കിയെന്ന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക കയറ്റുമതി പ്രോത്സാഹന കൗൺസിൽ
(എം.എസ്.എം.ഇ ഇ.പി.സി) ചെയർമാൻ ഡോ. ഡി.എസ് റാവത്ത് പറഞ്ഞു. ഈ കാലയളവിൽ 23,728 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പൂർത്തിയായി. 10,780 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു.വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന 3,03,720 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഒഫ് ഇന്ത്യൻ ഇക്കണോമിയിൽ (സി.എം.ഐ.ഇ) നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് കൗൺസിൽ ചെയർമാൻ പറഞ്ഞു.
വിവരസാങ്കേതികവിദ്യ, ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, എംഎസ്എംഇ എന്നീ മേഖലകളിൽ സംസ്ഥാനം ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.
നിലവിലുള്ള പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനും തടസങ്ങൾ ഒഴിവാക്കി പരിഹരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ഡോ. റാവത്ത് പറഞ്ഞു. രണ്ട് വർഷത്തിനിടെ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന 2,40,000ത്തിലധികം പുതിയ എംഎസ്എംഇകളാണ് ആരംഭിച്ചത്. ഇതിലൂടെ 2.20 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |