മുവാറ്റുപുഴ: വിവിധ കുറ്റകൃത്യങ്ങളിൽ പൊലീസിന് ലഭിച്ച പിഴത്തുക തട്ടിയെടുത്ത വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. 2018-2022 കാലയളവിൽ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെതിരെയാണ് നടപടി. ഇവർക്കെതിരെ എറണാകുളം റൂറൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പെറ്റി കേസുകളിൽ ലഭിച്ച തുകയേക്കാൾ കുറച്ചു മാത്രം രജിസ്റ്ററുകളിൽ രേഖപ്പെടുത്തി 16,76,750 രൂപ തട്ടിയെടുത്തതായി ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ കൃത്രിമം നടന്നതായി സംശയമുയർന്നതിനാൽ വിശദമായ അന്വേഷണം നടത്തി. തട്ടിപ്പ് ബോദ്ധ്യമായതോടെ എറണാകുളം റൂറൽ എസ്.പിക്ക് റിപ്പോർട്ട് നൽകി കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |