തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ പഴക്കമേറിയ കെട്ടിടങ്ങൾ ദ്രുതഗതിയിൽ പൊളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5000 കോടിയുടെ പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയവ നിലനിൽക്കുകയാണ്.
നിയമപ്രകാരം ലേലംപിടിച്ച കോൺട്രാക്ടർമാർ കെട്ടിടങ്ങൾ പൊളിച്ച് കൊണ്ടുപോവുകയാണ് പതിവ്. ചില തദ്ദേശസ്ഥാപനങ്ങൾ വൻതുക ഫീസായി നിശ്ചയിച്ചിരിക്കുന്നതു കാരണം കെട്ടിടം പൊളിക്കൽ പലയിടത്തും തടസ്സപ്പെടുന്നുണ്ട്. ഇത് ഗൗരവമായിക്കണ്ട് പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ കെട്ടിടങ്ങൾ നിലംപൊത്തും. ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ അടിയന്തരനടപടി സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |