കടയ്ക്കാവൂർ: അഞ്ചുതെങ്ങിലേക്ക് സർവീസുള്ള ഏതാനും സ്വകാര്യബസുകളുടെ യാത്ര കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ അവസാനിപ്പിക്കുന്നതായി പരാതി.യാത്രക്ലേശം അതിരൂക്ഷമായ തീരദേശഗ്രാമമായ അഞ്ചുതെങ്ങിലേക്ക് ഏതാനും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെന്നും പരാതിയുണ്ട്.
നിലവിൽ റൂട്ടുള്ള ഒരു ബസ് മാത്രമാണ് വല്ലപ്പോഴും അഞ്ചുതെങ്ങിലേക്ക് എത്തുന്നത്.അഞ്ചുതെങ്ങിലേക്ക് അനുവദിച്ച റൂട്ട് ബസുകളിൽ പലതും നിലവിൽ കടയ്ക്കാവൂർ ഓവർബ്രിഡ്ജ്,ചെക്കാലവിളാകം തുടങ്ങിയ ഇടങ്ങളിൽ ട്രിപ്പ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യുകയാണ്.ചില ബസുകളുടെ റൂട്ട് ബോർഡുകളിൽ നിന്ന് അഞ്ചുതെങ്ങിന്റെ പേര് പാടെ നീക്കിയതായും പറയുന്നു.
അഞ്ചുതെങ്ങിലേക്ക് അനുവദിച്ച സ്വകാര്യ ബസുകളുടെ യാത്രകൾ മുടക്കം കൂടാതെ ഇവിടേക്ക് സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |