ആഗസ്റ്റ് 10 മുതൽ ഡെലിവറി
ഇലക്ട്രിക് സ്‌പോർട്സ് കാർ
കൊച്ചി: ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ഏറ്റവും വേഗതയേറിയ എം.ജി കാറായ സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറക്കി എം.ജി മോട്ടോർ ഇന്ത്യ.
ആകർഷകമായ രൂപവും പവർഫുൾ ബാറ്ററി പായ്ക്കുമുള്ള ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 74.99 ലക്ഷം രൂപയാണ്.
ആഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കുന്ന കാറിന്റെ ബുക്കിംഗ് ആരംഭിച്ചു. എം.ജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി മാത്രമാണ് സൈബർസ്റ്റർ വിതരണം ചെയ്യുക.
സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി ഇലക്ട്രിക് കാറാണ് സൈബർസ്റ്റർ. ആജീവനാന്ത വാറന്റിയാണ് കാറിന്റെ ബാറ്ററിക്ക് എംജി മോട്ടോർ നൽകുന്നത്. കാറിന് മൂന്നുവർഷം പരിധിയില്ലാത്ത കിലോമീറ്ററുകൾ വാറന്റിയും നൽകുന്നുണ്ട്.
രണ്ട് വാതിലുകളും രണ്ട് സീറ്റുകളുമുള്ള കൺവേർട്ടിബിൾ സ്‌പോർട്‌സ് കാർ 1960കളിലെ എം.ജി. ബി റോഡ്സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകല്പന ചെയ്തത്. റെട്രോ ലുക്കും അത്യാധുനിക സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന കാറിന്റെ മുൻവശത്തെ ബോണറ്റ് സ്ലോപ്പിയാണ്. ഇലക്ട്രിക് കാറിൽ സിസർ വാതിലുകളാണ് ഉപയോഗിക്കുന്നത്.
പ്രത്യേകതകൾ
510 പി.എസ് പവറും 725 എൻ.എം ടോർക്കുമുള്ള ഡ്യുവൽ മോട്ടോർ ഓൾവീൽ ഡ്രൈവ്
ഒറ്റ ചാർജിൽ 580 കിലോമീറ്റർ സഞ്ചരിക്കാൻ 77 കിലോവാട്ട് അൾട്രാ തിൻ ബാറ്ററി
3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത
ഉയർന്ന കരുത്തുള്ള എച്ച് ആകൃതിയിലുള്ള ഫുൾ ക്രാഡിൽ ഘടന ഉയർന്ന വേഗതയിൽ റോൾഓവർ കുറയ്ക്കും
പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ.
ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം
റിയൽടൈം ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം
ഡ്യുവൽ ഫ്രണ്ട് ആൻഡ് കോമ്പിനേഷൻ സൈഡ് എയർബാഗുകൾ
ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ
ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |