ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കെ അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇംപീച്ച്മെന്റ് ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ജസ്റ്റിസ് വർമ്മയുടെ ആവശ്യം. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് വാദം കേൾക്കുന്നത്. ജഡ്‌ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും അംഗങ്ങൾ നൽകിയ നോട്ടീസിൻമേൽ നടപടികൾ പുരോഗമിക്കവെ സുപ്രീംകോടതിയിലെ കേസ് നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |