ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക പോസ്റ്റായ സിയാച്ചിൻ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. നേരത്തെ കമാൻഡറായിരുന്ന 18 ജമ്മു കാശ്മീർ റൈഫിൾസ് ബറ്റാലിയനിൽ നിന്നുള്ള സൈനികരുമായി ജനറൽ ഉപേന്ദ്ര ദ്വിവേദി സംവദിച്ചു. വൈകാരിക അനുഭവമായിരുന്നുവെന്ന് അദ്ദേഹം കരസേന എക്‌സ് പോസ്റ്റിൽ കുറിച്ചു. തന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഏഴ് ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരുമായി ജനറൽ ദ്വിവേദി ആശയവിനിമയം നടത്തി. സന്ദർശനത്തിന്റെ ചിത്രങ്ങൾ കരസേന പങ്കുവച്ചു. ശനിയാഴ്ച കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സിയാച്ചിനിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |