കാളികാവ്: ഇക്കുറി നേരത്തെയെത്തിയ കാലവർഷം തോരാതെ മൂന്നു മാസം പെയ്തതോടെ മുഴുപട്ടിണിയിലായി ടാപ്പിംഗ് തൊഴിലാളികൾ. കാലവർഷം നേരത്തെ എത്തിയതിനാൽ റബർ മരങ്ങൾക്ക് റെയിൻ ഗാർഡിംഗ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതാണ് കടുത്ത തൊഴിൽ നഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വെറും മൂന്നു ദിവസം മാത്രമാണ് മലയോര മേഖലയിൽ ഭാഗികമായി മഴ മാറി നിന്നത്. ടാപ്പിംഗ് മേഖലയിൽ ഇത്രയേറെ തൊഴിൽ നഷ്ടമുണ്ടായ കാലം ഇതിനു മുമ്പുണ്ടായിട്ടില്ല.
കഴിഞ്ഞ വർഷം ഇക്കാലത്ത് ഉത്പാദിപ്പിച്ചിരുന്ന റബറിന്റെ 25 ശതമാനം പോലും ഇപ്പോൾ ഉത്‌പാദനം നടക്കുന്നില്ല. റബർ ടാപ്പിംഗ് നടക്കാത്തതാണ് കാരണം. വൻകിട എസ്റ്റേറ്റുകളിൽ മാത്രമാണ് ഉത്‌പാദനം നടക്കുന്നത്. വൻകിട എസ്റ്റേറ്റുകാർ മേയ് ആദ്യ വാരം തന്നെ റെയിൻ ഗാർഡ് സ്ഥാപിച്ചതാണ് ഗുണമായത്.
മഴക്കാലം തുടങ്ങും മുമ്പുതന്നെ കടുവാ ഭീഷണി കാരണം തോട്ടങ്ങൾ അടച്ചിട്ടിരുന്നു. റബർ ഉത്പാദനം ഇല്ലാത്തത് കർഷകർക്ക് വൻ വരുമാന നഷ്ടമുണ്ടാക്കിയെങ്കിലും പട്ടിണിയിലായത് തൊഴിലാളികളാണ്.
കഷ്ടപ്പാടേറെ
ചോക്കാട്, കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിൽ മാത്രം മുവ്വായിരത്തിലധികം കുടുംബങ്ങൾ റബർ ടാപ്പിംഗ് തൊഴിലാളികളായി ഉണ്ടാകും. ഈ കുടുംബങ്ങളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണം. സൗജന്യ റേഷൻ അനുവദിക്കുന്നത് പരിഗണിക്കണം.
തൊഴിലാളി യൂണിയനുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |