കൊച്ചി: ലഹരിക്കെതിരെ ഐ.ടി സമൂഹം സംഘടിപ്പിക്കുന്ന ജി.ടെക് മാരത്തൺ ഇൻഫോപാർക്ക് കൊച്ചി കാമ്പസിൽ നടക്കും. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസാ(ജി.ടെക് )ണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ജി.ടെക് ചെയർമാനും ഐ.ബി.എസ് സ്ഥാപകനുമായ വി.കെ മാത്യൂസ് നിർവഹിച്ചു. അടുത്ത വർഷം ഫെബ്രുവരി 15ന് നടത്തുന്ന മാരത്തണിൽ 10,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 300ലധികം കമ്പനികളുടെ പ്രാതിനിദ്ധ്യമുണ്ടാകും.
21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 6 കിലോമീറ്റർ ഓട്ടം, 3 കിലോമീറ്റർ ഫൺ റൺ എന്നിവയാണ് അരങ്ങേറുക. പങ്കെടുക്കാൻ www.gtechmarathon.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |