കൊച്ചി: നിലമ്പൂർ മുണ്ടേരി ഉൾവനത്തിലുള്ള ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഹർജി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ പിൻവലിച്ചു. എം.എൽ.എ ആയതോടെ ഹർജിക്കാരന് ആധികാരികത ലഭ്യമായെന്നും ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം കാണാനുള്ള നടപടികൾ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കി. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഹർജിയിൽ നിന്ന് പിന്മാറുന്നതതെന്ന് ഷൗക്കത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഇലക്ഷൻ പ്രചാരണം നടത്താനായിരുന്നോ ഹർജി ഫയൽ ചെയ്തതെന്ന് ചോദിച്ച ഡിവിഷൻബെഞ്ച്, പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |