കൊച്ചി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിനെതിരെ ക്രൈസ്‌തവസഭകളുംസംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചു. സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ആഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ ' മതസ്വാതന്ത്ര്യ കൂട്ടായ്മ' സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ്, കേരള റീജണൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ അറിയിച്ചു.
ഇടവകകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |