കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കാർഷിക മേള 'പൊലിക 2025' ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സിനിമാ താരം സലീംകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കർഷക അവാർഡ് ജേതാവ് പി. എസ്.സുജിത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ആഗസ്റ്റ് ഒന്നിന് ഉച്ച കഴിഞ്ഞ് 2 മണിക്ക് സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |