മൂവാറ്റുപുഴ: വാളകം ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യലക്ഷ്മി, വയോരക്ഷ പ്രോജക്ടുകൾ എന്നിവയുടെ ഉദ്ഘാടനവും പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രാഹം ക്യാമ്പ് ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി എൽദോസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, പഞ്ചായത്ത് അംഗം ബിനോ കെ. ചെറിയാൻ, ആയുർവേദ ഡോ. ഗീതാഞ്ജലി വിനീത്, ജിജോ പാപ്പാലിൽ, അശ്വതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ആരോഗ്യ ലക്ഷ്മി പ്രോജക്ടുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും നിരവധി രോഗങ്ങൾക്കുള്ള മരുന്നുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |