നിർമ്മാണം നീണ്ടുപോകുന്നു
കിളിമാനൂർ: കിളിമാനൂരിൽ നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന്റെ പണി, ഈ ഓണത്തിനെങ്കിലും പൂർത്തിയാക്കുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തിലെ ഭവനരഹിതർ.ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.51 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്.2018-2019 വാർഷിക പദ്ധതിയിൽ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർപ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.എന്നിട്ടും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. എത്രയും വേഗം പണി പൂർത്തിയാക്കി,തങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് ഭവനരഹിതരുടെ ആവശ്യം.
വാർഷിക ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കെട്ടിട നിർമ്മാണം നീട്ടുപോകുന്നതെന്ന് അധികൃതർ പറയുന്നു
ഭൂമി വാങ്ങിയത് - 64 ലക്ഷം രൂപയ‌്ക്ക്
പ്രയോജനം - 51 കുടുംബങ്ങൾക്ക്
ഒരു കുടുംബത്തിനുവേണ്ടി കണക്കാക്കുന്ന തുക - 12 ലക്ഷം
നിർമ്മാണത്തുക - 6.12 കോടി രൂപ
പ്രഖ്യാപനം
ഒരു ഫ്ലാറ്റ് കഴിഞ്ഞ ഓണത്തിന് മുൻപായി ഭവനരഹിതർക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ അടുത്ത ഓണമെത്തിയിട്ടും യാഥാർത്ഥ്യമാകുന്ന ലക്ഷണമൊന്നുന്നില്ല.
പ്രയോജനം ലഭിക്കുന്നത്
എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക്
നിലവിലെ സ്ഥിതി
മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് പണിയുന്നത്.18 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ആദ്യ ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി പൂർത്തിയാകാറായി. മറ്റ് രണ്ടണ്ണത്തിൽ ഒരെണ്ണത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പാതിവഴിയിലാണ്, മറ്റൊരെണ്ണം അടിസ്ഥാനം മാത്രമായി.
ഫ്ലാറ്റ് സമുച്ചയത്തിൽ
ജൈവ ചുറ്റുമതിൽ
സോളാറിൽ വൈദ്യുതി
സ്വിമ്മിംഗ് പൂൾ
അങ്കണവാടി
മിനി ചിൽഡ്രസ് പാർക്ക്
കിൻഡർ ഗാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |