തൃശൂർ: പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ തൃശൂർ സിറ്റിയിലെ ഔദ്യോഗിക പാനലിന് ഭൂരിപക്ഷം. തൃശൂർ സിറ്റിയിൽ ആകെയുള്ള 50 സീറ്റിൽ 42 സീറ്റിലും ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. ഇരുപതോളം സീറ്റുകളിൽ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. സിറ്റിയിലെ നിലവിലെ ജില്ലാ സെക്രട്ടറി സി.ജി. മധുസൂദനൻ, ജില്ലാ പ്രസിഡന്റ് കെ.ആർ.രജീഷ്, ട്രഷറർ എൻ.എസ്. സജീവൻ,സംസ്ഥാന നിർവാഹ സമിതി അംഗം പി.എൻ.ഇന്ദു എന്നിവർ മികച്ച വിജയം നേടി. പൊലീസ് അക്കാഡമി ജില്ലാ കമ്മിറ്റി ഭരണാനുകൂല പക്ഷം തിരിച്ചുപിടിച്ചു. തൃശൂർ സിറ്റിയിൽ മത്സരം നടന്ന 28 സീറ്റുകളിൽ 8 സീറ്റ് യു.ഡി.എഫ്. വിഭാഗം നേടി. റൂറലിൽ മത്സരിച്ച 9 സീറ്റുകളിൽ 6 സീറ്റും പ്രതിപക്ഷം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |