തൃശൂർ : പാലക്കാട് -തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 318 ഡിയുടെ പുതിയ ക്യാബിനറ്റിന്റെ സ്ഥാനാരോഹണ ചടങ്ങും സാമൂഹ്യ സേവന പദ്ധതികളുടെയും പുതിയ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ അരുണ ഓസ്വാൾ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഫസ്റ്റ് വൈസ് ഗവർണറായി സുരേഷ് വാര്യരും സെക്കൻഡ് വൈസ് ഗവർണറായി അഫ്‌റഫും സ്ഥാനമേറ്റു. 50 സൗജന്യ വീടുകളുടെ നിർമാണം,സൗജന്യ തൊഴിൽ പരിശീലനം,സൗജന്യ ആധുനിക കൃത്രിമ കാൽ , ലഹരി വിരുദ്ധ ക്യാമ്പുകൾ തുടങ്ങി പദ്ധതികളാണ് നടപ്പാക്കുന്നത്. കേരള മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |