തിരുവനന്തപുരം: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ ജമീലാ പ്രകാശം തിരഞ്ഞെടുക്കപ്പെട്ടു.യൂജിൻ മൊറോലി,സബാഹ് പുൽപ്പറ്റ,സലീം മടവൂർ,പി.കെ.പ്രവീൺ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി വി.സുരേന്ദ്രൻ പിള്ള,ഇ.പി. ദാമോദരൻ, കെ.കെ.ഹംസ എന്നിവരെയും ,സംസ്ഥാന സെക്രട്ടറിമാരായി ടി.വി.ബാലകൃഷ്ണൻ. കോവളം ടി.എൻ. സുരേഷ്, രബിജ, കെ.പി. പ്രശാന്ത്, വി.രവീന്ദ്രനാഥ് എന്നിവരെയും തിരഞ്ഞെടുത്തു. എൻ.സി.മോയിൻ കുട്ടിയാണ് ട്രഷറർ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |