കണ്ണൂർ: പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഒരു കുട്ടിയുടെയും യുവതിയുടെയും നില ഗുരുതരമാണ്. മൂന്നുപേരും പരിയാരം ആശുപത്രിയിൽ ചികിത്സയിലാണ്. ആറും നാലും വയസുള്ള കുട്ടികളുമായാണ് യുവതി വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
ഭർതൃമാതാവിനെതിരെ രണ്ടുമാസം മുൻപ് യുവതി പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. എന്നാൽ പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടർന്നാണ് വീടുവിട്ട് പോയ യുവതി വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |