നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്‌എസ്‌എസിലെ വിദ്യാർത്ഥിനിയാണ്.
സ്‌കൂളിൽ സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാൽ പോകാൻ താൽപ്പര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നതായി പ്രതിഭയുടെ അമ്മ പ്രീത പറഞ്ഞു. ഇടയ്‌ക്ക് മൂന്ന് ദിവസം കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അദ്ധ്യാപകർ വിളിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. പത്താം ക്ലാസ് വരെ നെല്ലിമൂട് സ്‌കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താൽപ്പര്യ പ്രകാരമാണ് നെയ്യാറ്റിൻകര സ്‌കൂളിൽ ചേർത്തതെന്നാണ് കുടുംബം പറയുന്നത്. പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിരുന്നില്ല എന്നാണ് അദ്ധ്യാപകർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |