ചൂരൽമല: രണ്ട് കുഴിമാടങ്ങളിൽ അമ്മയ്ക്ക് വേണ്ടി പൂക്കൾ അർപ്പിച്ച് പ്രാർത്ഥിച്ചിരുന്ന അനിലും കൂടപ്പിറപ്പുകളും ഇന്ന് ഒരു കുഴിമാടത്തിൽ പ്രാർത്ഥിക്കും. ഉരുൾദുരന്തത്തിൽ മരിച്ച ചൂരൽമല മുള്ളത്തുതെരുവ് വീട്ടിൽ രാജമ്മയുടെ മൃതദേഹാവശിഷ്‌ടങ്ങൾ പുത്തുമലയിലെ പൊതുശ്മശാനത്തിലെ രണ്ട് കുഴിമാടങ്ങളിലായിരുന്നു അടക്കം ചെയ്തിരുന്നത്. അമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ഒരു കുഴിയിൽ സംസ്ക്കരിക്കണമെന്ന അനിലിന്റെയും കൂടപ്പിറപ്പുകളുടെയും ആവശ്യം അധികൃതർ അംഗീകരിച്ചു. കഴിഞ്ഞ ജൂൺ 26നാണ് ഒരു കുഴിമാടത്തിൽ സംസ്കരിച്ചത്.
ദുരന്തത്തിൽ കുടുംബത്തിലെ അഞ്ചു പേരെയാണ് അനിലിന് നഷ്ടമായത്. ദുരന്തമുണ്ടായി ഒന്നര മാസത്തിന് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ രാജമ്മയുടെയും അനിലിന്റെ സഹോദരന്റെ ഒരു മകന്റെയും മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഫലം വരുന്നതിന് മുമ്പേ ഇവരുടെ മൃതദേഹ ഭാഗങ്ങൾ പുത്തുമലയിലെ പൊതുശ്മശാനഭൂമിയിൽ 34,213 നമ്പറുകളുളള കുഴിമാടങ്ങളിലായി സംസ്‌കരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |