പുത്തൂർ: പവിത്രേശ്വരത്ത് കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് തേക്ക് കടപുഴകി കിടപ്പുരോഗിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വഞ്ചിമുക്ക് കീഴൂട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പവിത്രേശ്വരം സുരേഷ് ഭവനിൽ സുരേഷിന്റെ ഭാര്യാ മാതാവ് മോളി വർഗീസിനാണ് (63) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. അപകട സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകൾ സമീപത്തെ കടയിലും സുരേഷ് പെയിന്റിംഗ് ജോലിക്കും പോയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസിയും പൊതുപ്രവർത്തകനുമായി ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ ഗോപകുമാർ ഓടിയെത്തി മോളിയെ പുറത്തെടുത്തു. തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |