വിഴിഞ്ഞം: സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയ ഡിഗ്രി വിദ്യാർത്ഥിയായ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു. പൂവാർ മദർ തെരേസ നഗറിൽ മാർട്ടിൻ ബാബു (23) നാണ് കൈയിൽ കുത്തേറ്റത്.ചൊവ്വാഴ്ച രാത്രി 9 ഓടെ ആയിരുന്നു സംഭവം. ബാലരാമപുരം സ്വദേശിക്കെതിരെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. സഹോദരിയെ പ്രതി ഫോൺ ചെയ്തത് വിലക്കിയപ്പോൾ അസഭ്യം പറഞ്ഞുവെന്നും നേരിൽ കണ്ട് സംസാരിക്കാമെന്നും മാർട്ടിൻ പറഞ്ഞു. തുടർന്ന് സംഭവ ദിവസം രാത്രി മാർട്ടിൻ ഉച്ചക്കട വട്ടവിള കുരിശടിക്ക് സമീപം 5 സുഹൃത്തുക്കൾക്കൊപ്പം എത്തിയെങ്കിലും പ്രതിയും രണ്ട് സുഹൃത്തുക്കളും എത്തി ഇവിടെ റോഡ് സൈഡാണ് മാറി നിന്ന് സംസാരിക്കാമെന്ന് പറഞ്ഞ് കാറിലും ബൈക്കിലുമായി വെങ്ങാനൂർ നീലകേശിക്ക് സമീപത്തെ വയലിൽ എത്തുകയും വാക് തർക്കമാവുകയും ചെയ്തുവെന്നും പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |