തദ്ദേശ തിരഞ്ഞെടുപ്പ്: 25 ഐ.എ.എസുകാർക്ക് സ്ഥലം മാറ്റം, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്ന നടപടി സർക്കാർ തുടങ്ങി. ആദ്യഘട്ടമായി നാലു കളക്ടർമാരും തദ്ദേശ വകുപ്പ് സെക്രട്ടറിയും, പഞ്ചായത്ത് ഡയറക്ടറും, സാമൂഹ്യ കുടും ബക്ഷേമ വകുപ്പ് സെക്രട്ടറിയുമുൾപ്പെടെ 25 ഐ.എ.എസ്.ഓഫീസർമാരെ സ്ഥലംമാറ്റി. പരിശീലനം പൂർത്തിയാക്കിയ ഏഴു ഐ.എ.എസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ സബ് കലക്ടർമാരായും നിയമിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി,പാലക്കാട് ജില്ലകളിൽ പുതിയ കളക്ടർമാർ .
ഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മിഷണറായിരുന്ന പുനീത് കുമാറിനെ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.തൊഴിൽ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ.കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും,പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന എസ് .ഷാനവാസിനെ പഞ്ചായത്ത് ഡയറക്ടറുമാക്കി. ഫിഷറീസ് സെക്രട്ടറിയായിരുന്ന അബ്ദുൾ നാസറിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും റവന്യൂ സെക്രട്ടറിയായിരുന്ന ഷീബ ജോർജിനെ സാമൂഹ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ സെക്രട്ടറിയായും സ്ഥലംമാറ്റി.തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ഡോ.എസ് .ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണർ എ.ഗീതയെ ഹൗസിംഗ് ബോർഡിന്റെ ചുമതലയിലേക്ക് മാറ്റി. ജെറോമിക് ജോർജാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ.
എറണാകുളം കളക്ടർ എൻ.എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി. കെ.എഫ്.സിയുടെ എം.ഡിയുടെ അധിക ചുമതലയും നൽകി.ഇടുക്കി കളക്ടർ വി.വിഗ്‌നേശ്വരിയെ കൃഷിവകുപ്പ് അഡിക്ഷൻ സെക്രട്ടറിയും, കോട്ടയം കളക്ടർ ജോൺ സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയെ എറണാകുളം കളക്ടറാക്കി. സാമൂഹ്യ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്. മാധവിക്കുട്ടിയാണ് പുതിയ പാലക്കാട് കളക്ടർ. ഡൽഹി കേരള ഹൗസിലെ അഡിഷണൽ റസിഡന്റ്സ് കമ്മിഷണർ ചേതൻകുമാർ മീണയാണ് പുതിയ കോട്ടയം കളക്ടർ.പഞ്ചായത്ത് ഡയറക്ടർ ദിനേശൻ ചെറുവത്താണ് പുതിയ ഇടുക്കി കളക്ടർ. തൊഴിലുറപ്പ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീനെ കില ഡയറക്ടറും,
രജിസ്‌ട്രേഷൻ ഐജിയായിരുന്ന ശ്രീധന്യാസുരേഷിനെ ടൂറിസം അഡിഷണൽ ഡയറക്ടറുമാക്കി. സിവിൽ സപ്ലൈസ് എം.ഡി ഡോ. അശ്വതി ശ്രീനിവാസന് ഡൽഹി കേരള ഹൗസിൽ അഡിഷണൽ റസിഡന്റ് കമ്മിഷണ ചുമതല നൽകി. ബാക്ക് വേർഡ് ക്ലാസ്സ് ഡെവലപ്‌മെന്റ് ഡയറക്ടർ ഡോ. ജെ. ഒ. അരുണിനെ വയനാട് ടൗൺഷിപ്പ് ഓപ്പറേറ്റിംഗ് ഓഫീസറാക്കി.
ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയെ ലാൻഡ് സർവ്വേ ഡയറക്ടറായും. ഒറ്റപ്പാലം സബ് കളക്ടർ ഡോ.മിഥുൻ പ്രേം രാജനെ ലാൻഡ് റവന്യൂ ജോയിൻ കമ്മിഷണറായും. മാനന്തവാടി സബ് കളക്ടർ മിസൽസാഗർ ഭരത്തിനെ പട്ടികജാതി പട്ടിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും. കോഴിക്കോട് സബ് കളക്ടർ ഹർഷിൽ ആർ. മിണയെ കാലാവസ്ഥ വ്യതിയാനം വിഭാഗം ഡയറക്ടറായും നിയമിച്ചു. ദേവികുളം സബ് കളക്ടർ ബി.എം. ജയകൃഷ്ണനെ സിവിൽ സപ്ലൈസ് എംഡിയും. കോട്ടയം സബ് കളക്ടർ ഡി.രഞ്ചിത്തിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറായും. പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സി.ഇ.ഒയായും നിയമിച്ചു.
സബ് കളക്ടർമാർ
പുതിയ ഐ.എ.എസ്.എസ് ഓഫീസർമാരായ അൻജിത് സിംഗിനെ ഒറ്റപ്പാലത്തും അതുൾസാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം. ആര്യയെ ദേവി കുളത്തും എസ്.ഗൗതം രാജയെ കോഴിക്കോടും ഗ്രന്ഥ സായി കൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനെ പെരിന്തൽമണ്ണയിലും സബ് കളക്ടറായി നിയമിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |