തൃശൂർ: നിയമം ഉണ്ടായിട്ടും ആശുപത്രികളിൽ സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ. വന്ദന ദാസ് അടക്കമുള്ളവർക്കെതിരെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2023ലെ ഹെൽത്ത് കെയർ സർവീസ് ആക്ടിലെ ഭേദഗതികളെ സർക്കാർ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കി നിയമമാക്കിയതിൽ അഭിനന്ദിക്കുന്നു. പക്ഷേ അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാൻ ഇനിയും തയ്യാറാകാത്തതാണ് പ്രശ്‌നം. എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും സി.സി ടിവി നിർബന്ധമാക്കുക, കുറ്റവാളികൾക്ക് നിയമപ്രകാരം ജാമ്യമില്ലാത്ത കേസ് ഫയൽ ചെയ്യുക തുടങ്ങിയവ നടപ്പാക്കണമെന്ന് ഭാരവാഹികളായ ഡോ. പവൻ മധുസൂദനൻ, ഡോ. ടിന്റോ ടോം, ഡോ. മോളി ബാബു എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |