കൊല്ലം: ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ച് കടന്ന് ഭാര്യയെ യുവാവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) കൊല്ലപ്പെട്ടത്. ഒളിവിൽപോയ ഭർത്താവ് ജിനുവിനെ രാത്രി 11.45 ഓടെ ശൂരനാട് പൊലീസ് പിടികൂടി.അഞ്ചാലുംമൂട് താന്നിക്ക് മുക്ക് റേഷൻ കടയ്ക്ക് സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ഷാനവാസ് മൻസിലിലെ വൃദ്ധനെ പരിചരിക്കാനാണ് രേവതി വീട്ടിൽ ജോലിക്ക് നിന്നത്. രാത്രി 7.30 ആകുമ്പോൾ സാധാരണ വീടിന്റെ ഗേറ്റ് അടയ്ക്കും.
ഇന്നലെ രാത്രി 9.30 ഓടെ ജിനു മതിൽക്കെട്ടിന് പുറത്ത് നിന്ന് രേവതിയുമായി സംസാരിച്ചു. ഇതിനിടെ തർക്കം ഉണ്ടായതോടെ ജിനു മതിൽ ചാടിക്കടന്നെത്തി കൈയിൽ കരുതിയിരുന്ന കത്തിക്ക് രേവതിയെ കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |