കൊച്ചി: സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് അപമാനിച്ചെന്ന നടിയുടെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. 15,000 അംഗങ്ങളുള്ള മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇക്കാര്യം മാനേജർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടി സൈബർപൊലീസിൽ പരാതിപ്പെട്ടത്.
നടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ മോർഫ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിനും ഭാരതീയ ന്യായസംഹിത, ഐ.ടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വെബ്മേൽവിലാസം സഹിതമാണ് പരാതി നൽകിയതെങ്കിലും അക്കൗണ്ട് വ്യാജമാണെന്ന് പൊലീസ് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |