റാന്നി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മൗനജാഥ നടത്തി. സമാപന സമ്മേളനത്തിൽ പി. കെ. മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ പ്രകാശ് തോമസ് ഉദ്ഘാടനം ചെയ്തു. സിബി താഴത്തില്ലത്ത്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, തോമസ് അലക്സ്, റൂബി കോശി, അനി വലിയ കാലായിൽ, മാത്യൂസ് പാറക്കൽ, ആശിഷ് പാലക്കാ മണ്ണിൽ, എ. കെ. ലാലു, പ്രമോദ് മന്ദമരുതി, കെ. ഇ. തോമസ്, തോമസ് ഫിലിപ്പ്, ഷിബു തോണിക്കടവിൽ, ബിനോജ് ചിറക്കൽ, ഷൈനി തോമസ്, ഭദ്രൻ കല്ലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |