ബംഗളൂരു:കർണാടകയിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമാനഭംഗത്തിനിരയായി.ബംഗളൂരു സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിദ്യാർത്ഥിനി ചികിത്സയിലാണ്.ശനിയാഴ്ച പുലർച്ചെയാണ് സംഭവം.അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പത്ത് ദിവസം മുമ്പാണ് താമസിക്കാനെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് തന്റെ മുറിയിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്നും പറഞ്ഞു.നിരസിച്ചപ്പോൾ ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് മാനഭംഗപ്പെടുത്തിയെന്നും തിരികെ താമസിക്കുന്നിടത്ത് എത്തിച്ചെന്നും പരാതിയിൽ പറയുന്നു.തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും പറയുന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പീഡന പരാതിയാണ് ബംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായത്.21കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ രവി തേജ റെഡ്ഡി എന്നയാൾ മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |