പുനലൂർ: മൂന്ന് കോടി രൂപ മുടക്കി തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒന്നര മാസമായി നിറുത്തിവെച്ചതോടെ ടൂറിസം കേന്ദ്രത്തിന് വൻ വരുമാന നഷ്ടം. നിസാരമായ സാങ്കേതിക തകരാർ പരിഹരിച്ച് ഷോ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. തെന്മലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഈ ഷോ.
അധികൃതരുടെ അനാസ്ഥ
023-ൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ കരാർ നൽകിയിരുന്ന കമ്പനിയുമായുള്ള ധാരണ അവസാനിച്ച ശേഷം തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (ടെപ്‌സ്) നേരിട്ടാണ് ഷോ നടത്തിവന്നത്. മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ ഷോ കഴിഞ്ഞായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടന്നിരുന്നത്. എന്നാൽ, നിലവിൽ ചെറിയ സാങ്കേതിക തകരാർ കാരണം ജൂൺ പകുതി മുതൽ ഷോ പൂർണമായും നിലച്ചിരിക്കുകയാണ്.
ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ തകരാർ പരിഹരിക്കാൻ ഇക്കോ ടൂറിസം അധികൃതരോ, ടെപ്‌സ് ഡയറക്ടർ ബോർഡോ, ടൂറിസം വകുപ്പോ നടപടിയെടുക്കുന്നില്ല. കോടികൾ ചെലവിട്ട ഒരു സർക്കാർ പദ്ധതിയുടെ തുടർ പരിശോധനകളാണ് നടത്താത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |